KeralaLatest NewsNews

മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അന്വേഷണം: മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ചാണ് ചില അദ്ധ്യാപകര്‍ കളിക്കുന്നത്

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. ഉത്തര സൂചികയുടെ അപാകത കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.

Read Also:താരമയെ ഫ്ലഷ്‌ ചെയ്ത് മന്ത്രി വി ശിവൻകുട്ടി, കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഒരുവർഷമെന്ന് തലക്കെട്ട്

അതേസമയം, ഉത്തരസൂചികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂല്യനിര്‍ണയത്തെ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഉത്തരസൂചിക പുതുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരസൂചികയിലെ വിവരങ്ങള്‍ പുറത്തുവിട്ട അദ്ധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്നും, 12 അദ്ധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെമിസ്ട്രി പരീക്ഷാ ഉത്തര സൂചികയിലെ അപാകതകള്‍ കണ്ടെത്താന്‍ 15 അംഗ സമിതിയെ നിയോഗിച്ചു. ഇതുവരെ നോക്കിയ 28,000 പേപ്പറുകള്‍ പുതിയ ഉത്തരസൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button