റിയാദ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം അറിയിച്ചത്. റമസാനിൽ ഉംറ തീർഥാടകരും വിശ്വാസികളും സന്ദർശകരും ഇരു ഹറമുകളിലെത്തിയത് സന്തോഷം പകർന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: നിരവധി റഷ്യക്കാരെ ആകാശത്ത് നിന്ന് വെടിവച്ചിട്ട ജെറ്റ് പൈലറ്റ് ‘ഗോസ്റ്റ് ഓഫ് കീവ്’ സത്യമോ മിഥ്യയോ?
കോവിഡ് വൈറസ് വ്യാപനം നേരിടാനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഏറ്റവും ഉയർന്ന ഉത്തരവാദിത്തത്തോടെ സൗദി അറേബ്യ പ്രവർത്തിച്ചുവെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി. സൈനിക, സിവിൽ മേഖലകളിൽ ആത്മാർഥമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇസ്ലാമിക രാഷ്ട്ര തലവന്മാർക്കു അദ്ദേഹം റമസാൻ അഭിനന്ദന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
Post Your Comments