KeralaLatest NewsNews

‘മാസപ്പിറവി കാണേണ്ടത് നഗ്നനേത്രങ്ങള്‍ കൊണ്ടാകണം’: വെറുതെ പറഞ്ഞാല്‍ പോരയെന്ന് ‘മാസക്കോയ’ എന്ന എ.ടി കോയ

മൊബൈലും ഇന്റര്‍നെറ്റുമൊക്കെ നാട്ടില്‍ പ്രചാരമാകുന്നതിനും എത്രയോ മുന്നേ ഈ പുണ്യകര്‍മ്മം ഖാസിമാര്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

കോഴിക്കോട്: പെരുന്നാള്‍ എന്നാണെന്ന് ഉറപ്പിക്കാന്‍ മാസപ്പിറവി കാണണമെന്ന് എ.ടി കോയ. കാപ്പാട് മാസപ്പിറവി കണ്ടെത്താന്‍ മുസ്ലിം വിശ്വാസ വിധികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ഖാസിമാര്‍ ഉത്തരവാദിത്വമേല്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് എ.ടി കോയ. കഴിഞ്ഞ 35 വര്‍ഷക്കാലമായി മാസപ്പിറവി കണ്ട് പെരുന്നാള്‍ ഉറപ്പിക്കുന്ന എ.ടി കോയയെ മനുഷ്യര്‍ സ്‌നേഹത്താല്‍ ‘മാസക്കോയ’ എന്നും വിളിക്കുന്നു. മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും കോയ ‘വനിത’ മാസികയോട് പറഞ്ഞു.

‘മൊബൈലും ഇന്റര്‍നെറ്റുമൊക്കെ നാട്ടില്‍ പ്രചാരമാകുന്നതിനും എത്രയോ മുന്നേ ഈ പുണ്യകര്‍മ്മം ഖാസിമാര്‍ എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. വ്രതാരംഭത്തിന് തുടക്കം കുറിക്കുന്ന റമസാനും, പെരുന്നാളുറപ്പിക്കുന്ന ശവ്വാല്‍ മാസപ്പിറവിയും ഉള്‍പ്പെടെ 12 മാസത്തെയും മാസപ്പിറവികള്‍ കണ്ട് ബോധ്യപ്പെടാനും അത് മാലോകരെ അറിയിക്കാനുമുള്ള ഭാഗ്യം എനിക്ക് പടച്ചോന്‍ തന്നിട്ടുണ്ട്. ഭാഗ്യം എന്നതിനപ്പുറം ഇത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. ഇസ്ലാമിക കര്‍മശാസ്ത്രപരമായി പിറ കാണുക, അത് ബോധ്യപ്പെടുക, ഖാസിമാരെ അറിയിക്കുക എന്നത് ‘ഫര്‍ള് കിഫായ ആണ്. അതായത് എനിക്കൊരു പിഴവ് സംഭവിച്ചാല്‍ ആ സമൂഹം മുഴുവന്‍ കുറ്റക്കാരാകും. അത്ര മാത്രം സൂക്ഷ്മതയും ശ്രദ്ധയും ഇക്കാര്യത്തില്‍ വേണം’- എ.ടി കോയ പറഞ്ഞു.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

‘മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോര, അതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കാണേണ്ടത് നഗ്നനേത്രങ്ങള്‍ കൊണ്ടാകണം. എത്ര വിശ്വസ്തനായ ചങ്ങാതി പോലും പിറ കണ്ടുവെന്ന് എന്നോട് വ ന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാനും സമൂഹത്തെ അറിയിക്കാനും കഴിയില്ല. നേരിട്ട് കണ്ട് ബോധ്യപ്പെടണം. ഒപ്പം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ച ഖാസിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയും വേണം’- എ.ടി കോയ ‘വനിത’യോട് പ്രതികരിച്ചു.

shortlink

Post Your Comments


Back to top button