KeralaLatest NewsNewsHealth & Fitness

പതിവായി രാവിലെ ചായ കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയുക

ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറവുള്ളവർ ചായ ഒഴിവാക്കുന്നതാണ് ഉത്തമം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് ചായ പതിവായി കുടിക്കുന്നവരാണ് പലരും. ചായക്ക് ഏറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ചായക്ക് സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചായയിൽ ധാരാളമായി ടണ്ണിന്സ് കാണപ്പെടാറുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സമ്മതിക്കാതെ തടഞ്ഞുനിർത്തുന്നു. അതിനാൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറവുള്ളവർ ചായ ഒഴിവാക്കുന്നതാണ് ഉത്തമം.

Also Read: സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തി: അറിയിപ്പുമായി യുഎഇ

രാവിലെ പതിവായി വെറും വയറ്റിൽ ചായ കുടിച്ചാൽ ഉത്കണ്ഠ വർദ്ധിപ്പിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചായയിൽ ധാരാളം കഫീൻ അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം.

നമ്മുടെ ഉറക്കം നഷ്ടമാകാൻ കാരണമാകുന്ന ഹോർമോണാണ് മെലാടോണിൻ. ശരീരം മെലാടോണിൻ ഉത്പാദിപ്പിക്കാൻ കഫീൻ കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ് ഉണ്ടായാൽ ക്ഷീണം, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രത കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ അമിതവണ്ണവും, പ്രമേഹവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ചായ കുടിക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button