ചെന്നൈ: ശ്രീലങ്കയെ സഹായിക്കാൻ കേന്ദ്രാനുമതി തേടി തമിഴ്നാട് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുള്‍പ്പടെ അവശ്യ സാധനങ്ങള്‍ എത്തിയ്ക്കാനാണ് സ്റ്റാലിൻ സംഘത്തിന്റെ നീക്കം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് എഐഎഡിഎം കെയും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് അനുമതി നൽകിയത്.
Also Read:നാൽപ്പത് വയസു കഴിഞ്ഞോ? ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം
സ്റ്റാലിന്റെ ഈ നിലപാടിനെ ബിജെപി സംസ്ഥാന ഘടകം അംഗീകരിച്ചതോടെ ശ്രീലങ്കയ്ക്ക് വേണ്ടി തമിഴ്നാട് മുഴുവൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കുമെന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. പ്രമേയത്തിന് പിന്തുണയറിയിച്ച എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം ശ്രീലങ്കന്‍ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുൻപ് ശ്രീലങ്കയിലേക്ക് സാധനങ്ങൾ അയക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ ആരോപിച്ചു.
Post Your Comments