റാഞ്ചി: സ്‌കൂൾ പ്രിൻസിപ്പാളും പ്യൂണും തമ്മിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പരസ്പരം ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡിലെ പലാമു ജില്ലയിൽ നടന്ന സംഭവത്തിൽ, സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും നോക്കി നിൽക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. മേദിന നഗറിലെ ജില്ലാ സ്‌കൂൾ പ്രൻസിപ്പാളായ കരുണാശങ്കറും പ്യൂൺ ഹിമാൻഷു തിവാരിയുമാണ് വടിയുപയോഗിച്ച് പരസ്പരം തല്ലിയത്.
കയ്യാങ്കളിയിൽ ഹിമാൻഷു തിവാരിയുടെ കൈക്ക് പരിക്കേറ്റു. സ്‌കൂളിലെ പ്യൂണായ ഹിമാൻഷു തിവാരി ദിവസവും വൈകിയാണ് എത്തിയിരുന്നതെന്നും, ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നതായും പ്രിൻസിപ്പാൾ ആരോപിച്ചു. ജോലി കൃത്യമായി ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിവാരി മോശമായി സംസാരിക്കുകയായിരുന്നുവെന്നും കരുണാശങ്കർ പറയുന്നു.
‘ഹിമാൻഷു തിവാരി കൃത്യസമയത്ത് സ്‌കൂളിൽ വരാറില്ല. കുറച്ച് സമയം ചെലവഴിച്ച ശേഷം മടങ്ങും’ പ്രിൻസിപ്പാൾ പറയുന്നു. അതേസമയം, താൻ രാവിലെ ആറ് മണിക്ക് സ്‌കൂളിൽ എത്തിയിരുന്നുവെന്നും യാതൊരു കാരണവുമില്ലാതെയാണ് പ്രിൻസിപ്പാൾ തന്നെ ആക്രമിച്ചതെന്നും പ്യൂൺ ഹിമാൻഷു തിവാരി വ്യക്തമാക്കി.
Post Your Comments