അങ്കാറ: പാകിസ്ഥാനികൾക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നത് നിർത്തലാക്കി തുർക്കി ഭരണകൂടം. പാകിസ്ഥാനി പൗരന്മാർ നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. അക്രമങ്ങളിൽ പിടിക്കപ്പെടുന്ന ഇവരുടെ എണ്ണം അനുദിനം പെരുകി വരികയാണ്
താൽക്കാലിക റെസിഡൻസ് പെർമിറ്റ് പാകിസ്ഥാനി പൗരന്മാർക്കു നൽകുന്നതാണ് ഭരണകൂടം നിർത്തലാക്കിയത്. നേരത്തെ, നാല് നേപ്പാളി പൗരന്മാരെ പാകിസ്ഥാനി പൗരന്മാർ തട്ടിക്കൊണ്ടു പോയിരുന്നു. തുർക്കിയിലെ തക്സിം സ്ക്വയറിൽ വച്ചായിരുന്നു സംഭവം നടന്നത്. നടക്കാനിറങ്ങിയ നേപ്പാളികളെയാണ് തോക്കിൻമുനയിൽ നിർത്തി പാകിസ്ഥാനി പൗരന്മാർ തട്ടിക്കൊണ്ടു പോയത്. ഇവരോട് മോശമായി പെരുമാറിയെന്നും, 10,000 യൂറോ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെന്നും പരാതിക്കാർ പറയുന്നു.
പതിനാറ് മുതൽ 30 വയസ്സു വരെ പ്രായമുള്ളവരാണ് പ്രതികൾ. മോഷണശ്രമം, തട്ടിക്കൊണ്ടുപോകൽ, മനപ്പൂർവം മുറിവേൽപ്പിക്കൽ, ആയുധ നിയമം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്ക് മേൽ പൊലീസ് ചുമത്തിയത്. കഴിഞ്ഞ വർഷം, ഒരു തുർക്കി പൗരനെ തട്ടിക്കൊണ്ടു പോയി 50,000 യൂറോ ആവശ്യപ്പെട്ട കേസിലും പാകിസ്ഥാനി പ്രതികൾ പിടിയിലായിരുന്നു.
Post Your Comments