![](/wp-content/uploads/2022/04/frhe2k4aaae0tmw.jpg)
അഹമ്മദാബാദ്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പിപവാവ് തുറമുഖത്താണ് സംഭവം നടന്നത്. തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്നും ഏതാണ്ട് 450 കോടി രൂപ മൂല്യമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇറാനിൽ നിന്നുമാണ് ലോഡ് അയച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഒറ്റനോട്ടത്തിൽ, ചണനൂലുകളാണ് ലോഡ് എന്ന് തോന്നിപ്പിക്കുമെങ്കിലും, ഈ നൂലുകളെല്ലാം ഹെറോയിൻ മിശ്രിതത്തിൽ മുക്കി ഉണക്കിയാണ് കൺസൈൻമെന്റ് അയച്ചിരുന്നത്. നന്നായി ഉണങ്ങിയ ശേഷം, ബോളുകളുടെ രൂപത്തിലാണ് ഇവ കയറ്റുമതി ചെയ്തിരുന്നതെന്ന് ഗുജറാത്ത് ഡിജിപി ആശിഷ് ഭാട്ടിയ വെളിപ്പെടുത്തി.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ സംയുക്തമായി ചേർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം മാത്രം 230 കിലോ ഹാഷിഷ്, 320 കിലോ കൊക്കെയിൻ, 3,300 കിലോ ഹീറോയും എന്നിവയാണ് ഗുജറാത്തിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
Post Your Comments