ഇടുക്കി: ഇടുക്കിയിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാർത്തിക് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപസ്മാര രോഗിയായിരുന്നു കുട്ടി. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന്, കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
Read Also : ടെക്നോ ഫാന്റം എക്സ് ഇന്ത്യൻ വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ
തുടർന്ന്, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി വളരെ അവശനായിരുന്നു. ഉടൻ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments