ആക്ടിവിസ്റ്റും വ്‌ളോഗറുമായ ജസ്ല മാടശ്ശേരിയെ കൂടുതൽ മലയാളികൾ അറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ജസ്ല, തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്ക് ചിലപ്പോഴൊക്കെ വളരെ മോശം കമന്റുകൾ വരാറുണ്ട്. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കിൽ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നിരവധി പട്ടികളോടൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെ കടുത്ത വിമർശനമാണ് ചിലർ ഉന്നയിച്ചത്.
Also Read:ഡിവൈഎഫ്‌ഐ സെമിനാറിനിടെ ഇടിമിന്നലില്‍ മൈക്ക് തകരാറിലായി: ഉദ്‌ഘാടന പ്രസംഗം നിര്‍ത്തി മന്ത്രി റിയാസ്
‘എവിടെപ്പോയാലും സ്നേഹത്തോടെ ഒപ്പം കൂടുന്നവർ’ എന്നായിരുന്നു താരം പട്ടികളെ വിശേഷിപ്പിച്ചത്. എന്നാൽ, ഒരു വിഭാഗം ആളുകൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടില്ല. ചിലർ ജസ്ലയെ വിമർശിച്ച് രംഗത്തെത്തി. ‘പട്ടിയെ സ്പർശിക്കുന്നത് ഹറാമാണ്. തൊട്ടാൽ ഏഴുതവണ കുളിക്കണം’ എന്നൊരാൾ കമന്റ് ചെയ്തു. ഇയാൾക്ക് ജസ്ല മറുപടിയും നൽകി. ‘താൻ പോയി ഏഴോ പത്തോ തവണ കുളിക്ക്. നാട്ടുകാരെ കുളിപ്പിക്കാൻ വരേണ്ട’ എന്നായിരുന്നു താരം നൽകിയ മറുപടി. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കലക്കൻ മറുപടി തന്നെയാണ് താരം നൽകിയത് എന്നാണ് ഇവർ എല്ലാവരും തന്നെ ഒരുപോലെ അഭിപ്രായപ്പെടുന്നത്.
നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയിൽ പലപ്പോഴും ചര്‍ച്ചയായ വ്യക്തിയാണ് ജസ്ല. 2017ലെ ഐ.എഫ്.എഫ്.കെയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഫ്‌ളാഷ് മോബിലൂടെയാണ് ജസ്ല ചര്‍ച്ചയിലിടം നേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കുറിച്ച് ജസ്ല എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു. ജനിച്ച നാട് മതത്തിന്റേയും മറ്റും പേര് പറഞ്ഞ് അകറ്റിയപ്പോള്‍, പെറ്റമ്മയെപ്പോലെ ഇടം തന്നത് ബംഗളൂരാണെന്നായിരുന്നു ജസ്ല കുറിച്ചത്.
Post Your Comments