ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. ഭീകരരുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവരെ നിരന്തരം വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സംഘം കണ്ടെത്തി. യുപി എഡിജി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
Read Also:എസ്.ഐയെ സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ വൈറല്‍: നടപടിയുമായി പൊലീസ്
ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ഇയാള്‍ ഭീകരരുമായി ബന്ധപ്പെട്ടത്. 2013ലും 2020ലും അബ്ബാസി ഐഎസിന്റെ അനുബന്ധ ഭീകരസംഘടനയില്‍ ചേരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്ന് യുപി എഡിജി അറിയിച്ചു.
വര്‍ഷങ്ങളായി യൂറോപ്പിലെയും അമേരിക്കയിലെയും ഐഎസ് അനുകൂലികള്‍ക്ക് ഇയാള്‍ ധനസഹായം നല്‍കിയിരുന്നു. ക്ഷേത്രത്തിന് പുറത്ത് പോലീസിന്റെ റൈഫിളുകള്‍ തട്ടിയെടുത്ത് ആക്രമണം നടത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി യുപി എടിഎസ് അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തെ നിര്‍ണായക വിവരങ്ങള്‍ ഐഎസ് ഭീകരര്‍ ചോര്‍ത്തി നല്‍കി എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
Post Your Comments