Latest NewsKeralaNews

മഴ പെയ്തിട്ടും കേരളം ചുട്ടുപൊള്ളുന്നു

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായി കനത്ത മഴ പെയ്തിട്ടും ചൂടിനെ ശമിപ്പിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലായി രാവിലെ മുതല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്.

Read Also: മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു

33 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ജില്ലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 36.8 ഡിഗ്രിയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ പുറത്തേയ്ക്ക് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിലും ഉഷ്ണമാണ്.

ഇരുചക്രവാഹന യാത്രികര്‍, ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഓട്ടോ – ടാക്സി തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ചൂടില്‍ വെന്തുരുകുകയാണ്. ഇതോടെ, ശീതളപാനീയ വില്പനയും തകൃതിയായി. നാരങ്ങവെള്ളം, സര്‍ബത്ത്, കരിക്ക് എന്നിവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button