KollamLatest NewsKeralaNattuvarthaNews

സ്വപ്നങ്ങൾക്ക് ചിറകുനൽകി അലിഫ് ഇനി ചിറകുവിരിച്ച് പറക്കട്ടെ: വാഗ്ദാനം പാലിച്ച് സംസ്കാര സാഹിതി

കൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജിൽ, സഹപാഠികളായ ആര്യയും അർച്ചനയും ചേർന്ന് ചുമലിൽ ക്ലാസിലേക്ക് എടുത്തുകൊണ്ടുപോകുന്ന അലിഫ് മുഹമ്മദിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രതിസന്ധിയിൽ താങ്ങാകുന്ന സൗഹൃദത്തിന്, ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനം അർപ്പിച്ച് രംഗത്ത് വന്നത്. ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിനെ കോളേജിലേക്കും, തിരികെ വീട്ടിലേക്കും എത്തിക്കുന്നത് സുഹൃത്തുക്കളയിരുന്നു.

ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് അലിഫിന് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ, കോൺഗ്രസിന്റെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി, അലിഫിന് വാഗ്ദാനം ചെയ്ത മുച്ചക്ര വാഹനം നൽകി വാക്കുപാലിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതാവും സംസ്കാര സാഹിതി ചെയർമാനുമായ ആര്യാടൻ ഷൗക്കത്താണ് അലിഫിന് വാഹനം കൈമാറിയത്. ചടങ്ങിൽ പ്രിയ സുഹൃത്തുക്കളായ ആര്യയ്ക്കും അർച്ചനയ്ക്കും ഒപ്പം അലിഫ് വാഹനം ഏറ്റുവാങ്ങി.

shortlink

Post Your Comments


Back to top button