ThiruvananthapuramNattuvarthaKeralaNews

സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളെയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന മേഖലകളെയും വൈദ്യുതി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്.

ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണം കൂടുതല്‍ സമയത്തിലേക്ക് നീട്ടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button