ന്യൂഡല്‍ഹി: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികളില്‍ അജ്ഞാത കരള്‍രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ഏപ്രില്‍ 21 വരെ, 169 അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്, ഒരു മാസം മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് . 10 ശതമാനം പേരിലും കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണ്. ഒരു കുട്ടി മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Read Also : കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
അമേരിക്കയില്‍ ഒന്‍പതു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെയിനില്‍ 13 പേരിലും ഇസ്രയേലില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലും കുഞ്ഞുങ്ങളില്‍ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ വളരെ കുറച്ച് കുട്ടികളിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . എന്നാല്‍ അതിനുശേഷം യൂറോപ്പിലുടനീളവും, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പല ഭാഗങ്ങളിലും ഏഷ്യയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമുള്ള കുട്ടികളില്‍ ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഈ കേസുകള്‍ ഹെപ്പറ്റൈറ്റിസ് – എ, ബി, സി, ഡി, ഇ എന്നീ അഞ്ച് സാധാരണ സ്ട്രെയിനുകളില്‍ ഒന്നുമായും ബന്ധപ്പെട്ടതല്ലെന്നും വിദഗ്ധര്‍ പറയുന്നു .
Post Your Comments