പാട്‌ന: ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ 12 ബീഹാറില്‍ കണ്ടെത്തിയതായി ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മൂന്നാം തരംഗത്തില്‍ കണ്ടെത്തിയ ബി.എ 2വിനേക്കാള്‍ 10 മടങ്ങ് അപകടകാരിയായാണ് ബി.എ 12 വിലയിരുത്തപ്പെടുന്നത്.
Read Also: ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്താണ് ഒമിക്രോണ്‍ വകഭേദങ്ങളുടെ ജീനോം സീക്വന്‍സിങ് ആരംഭിച്ചതെന്ന് ഐ.ജി.ഐ.എം.എസിന്റെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. നമ്രത കുമാരി വ്യക്തമാക്കി. പരിശോധിച്ച 13 സാമ്പിളുകളില്‍ ഒന്ന് ബി.എ 12 ആണെന്ന് കണ്ടെത്തിയതായും അവര്‍ പറഞ്ഞു.
ബി.എ 12 അപകടകാരിയായ വൈറസ് ആയതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ. നമ്രത കുമാരി അറിയിച്ചു.
അമേരിക്കയിലാണ് ഒമിക്രോണ്‍ വകഭേദമായ ബി.എ 12 ആദ്യം കണ്ടെത്തിയത്. പിന്നീട്, മൂന്ന് കേസുകള്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചിരുന്നു.
Post Your Comments