Latest NewsIndiaInternational

‘ഇന്ത്യയും റഷ്യയും തമ്മിലുള്ളത് അനിവാര്യതയിൽ നിന്നുടലെടുത്ത ബന്ധം, ഞങ്ങൾക്കത് സാധിച്ചില്ല’ : യു.എസ്

ന്യൂയോർക്ക്: ഇന്ത്യയും റഷ്യയും തമ്മിലുള്ളത് അനിവാര്യതയിൽ നിന്നുടലെടുത്ത ബന്ധമാണെന്ന് യു.എസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആയ ആന്റണി ബ്ലിങ്കനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അങ്ങനെയൊരു ബന്ധം വളർത്തിയെടുക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ ആരംഭിച്ചതല്ല. അതിന് ഒരുപാട് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പരസ്പരം ആവശ്യമുള്ള ഒരു അനിവാര്യതയിൽ നിന്നുമുടലെടുത്തതാണ് ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സുഹൃദ്ബന്ധം. ആ സമയത്ത്, അങ്ങനെ ഒരു പങ്കാളിയാവാനുള്ള സാഹചര്യത്തിൽ ആയിരുന്നില്ല അമേരിക്ക. അതുകൊണ്ടുതന്നെ റഷ്യയുമായി അത്തരമൊരു ബന്ധം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല’ ആന്റണി ബ്ലിങ്കൻ പറഞ്ഞു.

സെനറ്റ് കോൺഗ്രസിൽ പ്രസംഗിക്കവേ, ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള സെനറ്റർ വില്യം ഹേഗർടിയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ആന്റണി ബ്ലിങ്കൻ. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തങ്ങൾക്ക് വളരെ ഗുണം ചെയ്യുമെന്നും ബ്ലിങ്കൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button