കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിന്‍റെ മൊഴി. ഒരു കോടി രൂപ ദുബായിലുള്ള സിറാജുദ്ദീന് അയച്ചുകൊടുത്തു.
ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപയാണെന്നും ബാക്കി 35 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയതാണെന്നുമാണ് മൊഴി. കസ്റ്റംസ് റിമാൻഡ് റിപ്പോർട്ടിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്തിയ സംഭവത്തില്‍, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഷാബിനെയും സിറാജിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിന് ശേഷം, ഷാബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുപ്പത്തടം സ്വദേശി അഫ്സല്‍, പാലച്ചുവട് സ്വദേശി സുധീര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.
Post Your Comments