ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തിനിടെയുള്ള കെജ്രിവാളിന്റെ വിചിത്രമായ പെരുമാറ്റത്തിലാണ് ബിജെപി വിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും തലക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തു വെച്ചുകൊണ്ട് പുച്ഛഭാവത്തില്‍ ഇരിക്കുന്ന കെജ്രിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ഒരു ഉന്നത തല മീറ്റിങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട ഒരു മര്യാദയും കെജ്രിവാൾ പാലിച്ചില്ല.
Mannerless CM of Delhi! pic.twitter.com/yswnLNI6Ty
— BJP Delhi (@BJP4Delhi) April 27, 2022
‘ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ബിജെപി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, സംഭവത്തില്‍ അരവിന്ദ് കെജ്രിവാളോ ആംആദ്മി പാര്‍ട്ടിയോ വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
Post Your Comments