ബീജിങ്: ചൈനയിൽ നടക്കുന്ന ഉയിർ മുസ്ലിങ്ങളുടെ വംശഹത്യ അന്വേഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക സംഘം ചൈനയിലെത്തി. യു.എന്നിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനുള്ള സ്പെഷ്യൽ ടീമാണ് ചൈനയിലെത്തിയത്.
സൗത്ത് ചൈന മോർണിങ്ങ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു.എൻ ഔദ്യോഗിക വക്താവ് ലിസ് ത്രോസെൽ അറിയിപ്പ് പ്രകാരം അഞ്ചംഗ സംഘമാണ് ചൈനയിലെത്തിയിരിക്കുന്നത്. ഉയിഗുർ വിഷയം അന്വേഷിക്കാൻ, ചൈനീസ് സർക്കാർ തന്നെയാണ് ഇവരെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
2018 മുതൽ ഉയിഗൂർ മുസ്ലിംകൾ നേരിടുന്ന വംശഹത്യ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, ഇവർ തിങ്ങിപ്പാർക്കുന്ന സിങ്ങ്ജിയാങ് മേഖലയിലേക്ക് മനുഷ്യാവകാശ പ്രവർത്തകർക്ക് ചൈനീസ് സർക്കാർ പ്രവേശനം അനുവദിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് വർഷങ്ങൾ നീണ്ട സംഭാഷണത്തിന് ഫലമായാണ് നിലവിൽ പരിശോധന നടത്താൻ ചൈനീസ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.
Post Your Comments