Latest NewsIndia

‘മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണം’ : ഉത്തരവിലൂടെ യോഗി ആദിത്യനാഥ് ഉദ്ദേശിക്കുന്നതെന്ത്?

ലക്നൗ: ഉത്തർപ്രദേശ് മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകമാണ്.

സർക്കാർ ഉദ്യോഗസ്ഥർക്ക്‌ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് യോഗി ആദിത്യനാഥ് ഇങ്ങനെയൊരു ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാവര ജംഗമ വസ്തുക്കൾ വെവ്വേറെ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പരാമർശിക്കുന്നു. സർക്കാർ കോൺട്രാക്ടുകളിൽ നിന്നും ഉദ്യോഗസ്ഥവൃന്ദത്തിലുള്ളവരുടെ കുടുംബാംഗങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും യോഗി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവരങ്ങൾ സമർപ്പിക്കാനായി മൂന്നുമാസത്തെ സാവകാശമാണ് മുഖ്യമന്ത്രി എല്ലാവർക്കും നൽകിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗമായ എല്ലാവരുടെയും സ്വത്ത് വിവരങ്ങൾ ശേഖരിച്ച ശേഷം, ഒരു വെബ്സൈറ്റിൽ ജനങ്ങൾക്ക് കയറി നോക്കാവുന്ന വിധത്തിൽ പ്രസിദ്ധീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button