അബുദാബി: ഒരു ബില്യൺ മീൽസ് സംരംഭത്തിനായി 600 ദശലക്ഷം ഭക്ഷണം സംഭാവന ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 50 രാജ്യങ്ങളിലായി ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകുന്നതിനായി ശേഷിക്കുന്ന 400 ദശലക്ഷം ഭക്ഷണം ശൈഖ് മുഹമ്മദ് വ്യക്തിഗത സംഭാവനയിലൂടെ നൽകും. 1 ബില്യൺ മീൽസ് ക്യാമ്പെയ്ൻ 26 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചതായി ശൈഖ് മുഹമ്മദ് അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള രാജ്യത്തിന്റെ മാനുഷിക മൂല്യത്തിന്റെ തെളിവാണ് ഈ സംരംഭമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന ഈ സംരംഭം 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും പ്രത്യേകിച്ച് ദുർബലരായ കുട്ടികൾ, അഭയാർത്ഥികൾ, നാടുകടത്തപ്പെട്ടവർ, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകൾ എന്നിവർക്കാണ് ഭക്ഷണ സഹായം നൽകുന്നത്.
Post Your Comments