ThiruvananthapuramLatest NewsKeralaNewsIndiaBusinessNews StoryTechnologyAutomobile

ബിസിനസ് ടു ഗവൺമെൻറ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു

97 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായും 150 കോടി രൂപ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനായും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്

ബിസിനസ് ടു ഗവണ്‍മെന്റ് ഉച്ചകോടി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ പരിധി മൂന്ന് കോടി രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ചടങ്ങില്‍ മന്ത്രി പറഞ്ഞു.

20 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ നേരിട്ട് നടത്താമെന്നും ഒരു കോടി രൂപ വരെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെന്‍ഡര്‍ വഴി വാങ്ങാമെന്നുമാണ് ഇപ്പോഴത്തെ വ്യവസ്ഥ. 97 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായും 150 കോടി രൂപ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനായും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

Also Read: ഒമിക്രോണ്‍ ഉപവകഭേദം ബിഎ.2.12.1 അപടകാരിയെന്ന് റിപ്പോര്‍ട്ട്

ചടങ്ങില്‍ കെഎസ്ഇബി, ഐടി മിഷന്‍, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്കുളള സ്റ്റാര്‍ട്ടപ്പ് സൗഹൃദ വകുപ്പുകള്‍ക്കുള്ള അംഗീകാരം മന്ത്രി വിതരണം ചെയ്തു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button