Latest NewsNewsInternational

പുറത്താകുന്നത് വരെ ഇമ്രാന്‍ ഖാന്‍ സൈന്യത്തോട് കെഞ്ചി: നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്

ലാഹോര്‍: പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിനായി അവസാന നിമിഷം വരെ ഇമ്രാൻ ഖാൻ സൈന്യത്തോട് അപേക്ഷിച്ചിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവുമായ മറിയം നവാസ്. പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തുടരാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് മറിയം വെളിപ്പെടുത്തുന്നത്. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇമ്രാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും സൈന്യത്തോട് തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവസാന നിമിഷം വരെ അദ്ദേഹം യാചിച്ചിരുന്നെന്നുമാണ് മറിയം നവാസ് പറയുന്നത്.

Also read:മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം: നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം

‘ഇമ്രാന്‍ ഖാന്‍ വളരെ നിരാശനായിരുന്നു. അധികാരത്തില്‍ തുടര്‍ന്ന അവസാന നിമിഷം വരെ, തന്റെ സര്‍ക്കാരിനെ രക്ഷിക്കണമെന്ന് സൈന്യത്തോട് യാചിച്ചിരുന്നു. അവിശ്വാസ പ്രമേയം വന്ന പശ്ചാത്തലത്തില്‍, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു’, മറിയം വ്യക്തമാക്കി. സുപ്രീം കോടതി ഏപ്രിൽ 10 ന് അർദ്ധരാത്രി തുറക്കുകയും ഭരണഘടനാ പ്രക്രിയ പൂർത്തിയാക്കാൻ അനുവദിക്കുകയും ചെയ്യുന്നതുവരെ തനിക്കെതിരായ അവിശ്വാസത്തിൽ വോട്ടെടുപ്പ് വൈകിപ്പിക്കാനായി തീവ്ര ശ്രമങ്ങളാണ് ഖാൻ ചെയ്തതെന്നും മറിയം പറയുന്നു.

അതേസമയം, ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടിലൂടെ ഏപ്രിൽ 10 ന് ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അട്ടിമറി സാധ്യതയുള്ള രാജ്യത്ത് പാർലമെന്റ് പുറത്താക്കിയ ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി. പുറത്താക്കലിന് പിന്നാലെ, രാജ്യത്ത് ഇമ്രാന് അനുകൂലമായ റാലിയും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button