ന്യൂഡൽഹി: യൂറോപ്യൻ രാഷ്ട്രങ്ങളെ വിമർശിച്ച് വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ. ഉക്രൈനിൽ നടക്കുന്നത് മാത്രമല്ല ലോകത്തെ പ്രശ്നങ്ങളെന്നും, വല്ലപ്പോഴും യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈന് അപ്പുറത്തേക്കു കൂടി നോക്കണമെന്നും ജയശങ്കർ പറഞ്ഞു.
റഷ്യ-ഉക്രൈൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. ഊർജ്ജ മേഖലയിലെ വിലക്കയറ്റം, ഭക്ഷ്യധാന്യ പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങൾ വിദേശകാര്യ മാധ്യമങ്ങൾ ഉന്നയിച്ചു.
‘ഉക്രൈനെക്കുറിച്ച് ചോദിക്കാനുള്ള ആവേശമൊന്നും അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ ഒരു രാജ്യങ്ങൾക്കും കാണുന്നില്ല. ഒരു വർഷം മുമ്പ്, ആ ജനതയെ ഒന്നടങ്കം അപകടത്തിലേക്ക് എറിഞ്ഞു കൊടുത്തപ്പോഴും, ലോകം മുഴുവൻ നിസ്സംഗമായി നോക്കി നിന്നു’ മറുപടിയായി ജയശങ്കർ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. കാരണം, ഏഷ്യയിൽ ഞങ്ങൾ നേരിടുന്നത് ഒന്നിലധികം പ്രതിസന്ധികളാണ്’ നോർവേ വിദേശകാര്യ മന്ത്രിയുടെ ചോദ്യത്തിന് ജയശങ്കർ പ്രകാരം ഉത്തരം നൽകി.
Post Your Comments