Latest NewsNewsInternational

നിമിഷ പ്രിയയുടെ മോചനത്തിന് തടസം, ബ്ലഡ് മണിയുടെ കാര്യത്തില്‍ തീരുമാനമായില്ല : കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രത്തലവന്‍

യെമന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുബം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു.

Read Also : ‘ദരിദ്രരായ മുസ്ലിം യുവാക്കൾക്ക് പണം നൽകി ബിജെപി കല്ലെറിയിക്കുന്നു’: ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കിയാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാമെന്ന് തലാലിന്റെ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍, ബ്ലഡ് മണി വാങ്ങുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്, കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ ഗോത്രത്തലവന്‍. യെമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യെമനിലെ സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം സനയിലെ ഇന്ത്യന്‍ എംബസി നിലവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല.

കുറച്ച് ജീവനക്കാര്‍ മാത്രമാണ് എംബസിയില്‍ ഉള്ളത്. ഇവരാണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ ഗോത്രത്തലവനുമായി ചര്‍ച്ച നടത്തിയത്. ‘താനുമായി അധികൃതര്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂ. ഇതുസംബന്ധിച്ച് നിലവില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല’, ഗോത്രത്തലവന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ എംബസി ജീവനക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബം ബ്ലഡ് മണി ആവശ്യപ്പെട്ട വിവരം, യെമനീസ് ഉദ്യോഗസ്ഥരാണ് ജയിലില്‍ എത്തി നിമിഷ പ്രിയയെ അറിയിച്ചത്.

50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കിയാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാമെന്ന് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടതായാണ് അവര്‍ അറിയിച്ചിരുന്നത്. ഇതോടൊപ്പം, കോടതിയില്‍ 10 ദശലക്ഷം യെമന്‍ റിയാല്‍ കൂടി കെട്ടിവെയ്ക്കണം. റംസാന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button