കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ സർക്കാർ ഇതിനുള്ള നടപടികൾ വേഗത്തിലാക്കി. ഭൂമി കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. വ്യവസായവകുപ്പിന്റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനുള്ള എയിംസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിനും ഇതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്.
Post Your Comments