തഞ്ചാവൂർ: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്ത വാർത്തയാണ് തഞ്ചാവൂരിൽ നിന്നും പുറത്തു വരുന്നത്. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥഘോഷയാത്ര കറണ്ട് കമ്പിയിൽ തട്ടി 11 പേർ മരണമടഞ്ഞു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
തഞ്ചാവൂരിലെ അപ്പർ കോവിലിലെ രഥഘോഷയാത്രയ്ക്കിടയിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. യാത്രയ്ക്കിടയിൽ രഥം ഒരു വളവ് തിരിയവേ,ഹൈടെൻഷൻ വൈദ്യുത ലൈനുമായി സമ്പർക്കത്തിൽ വരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ സംഭവത്തിൽ അനുശോചനം പ്രകടിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നൽകും. സംസ്ഥാന സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
Post Your Comments