മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകൻ രവി ശാസ്ത്രി. ശ്രേയസ് കെകെആറിനെ ആദ്യമായി നയിക്കുകയാണെന്ന തോന്നലില്ലെന്നും കഴിഞ്ഞ മൂന്ന്-നാല് സീസൺ ഈ ടീമിനെ നയിക്കുന്ന ഒരാളെ പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നതെന്നും ശാസ്ത്രി പറഞ്ഞു.
‘ശ്രേയസ് കെകെആറിനെ ആദ്യമായി നയിക്കുകയാണെന്ന തോന്നലേയില്ല. കഴിഞ്ഞ മൂന്ന്-നാല് സീസൺ ഈ ടീമിനെ നയിക്കുന്ന ഒരാളെ പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നത്. അത്ര ഒത്തിണക്കത്തോടെയാണ് കൊൽക്കത്തയെ അദേഹം നയിക്കുന്നത്. ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ശ്രേയസിന് കഴിയും’ രവി ശാസ്ത്രി പറഞ്ഞു.
Read Also:- പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് ഡാനിയേല്‍ വെറ്റോറി
അതേസമയം, വിന്‍ഡീസ് മുന്‍ താരം ഇയാൻ ബിഷപ്പും രവി ശാസ്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചു. രോഹിത് ശർമ്മക്ക് ശേഷം ആരാകും ഇന്ത്യൻ ടീമിനെ നയിക്കുകയെന്ന ചോദ്യങ്ങൾക്കിടെയാണ് ശ്രേയസ് അയ്യര്‍ക്ക് രവി ശാസ്ത്രിയുടെ പ്രശംസയെത്തിയത്. ശ്രേയസ് അയ്യര്‍ക്കൊപ്പം ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെഎൽ രാഹുലിനും ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ്മയ്ക്ക് പിന്‍ഗാമിയായി സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
Post Your Comments