Latest NewsKeralaBikes & ScootersYouthNewsIndiaCarsMenInternationalLife StyleAutomobile

ഹ്യുണ്ടായി ഇലക്ട്രിക് മോഡൽ ഇനി ഇന്ത്യയിലും

ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇലക്ട്രിക് വാഹനമാണ് IONIQ 5

ഹ്യുണ്ടായ് ഇലക്ട്രിക് മോഡല്‍ IONIQ 5 ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇലക്ട്രിക് വാഹനമാണ് IONIQ 5.

‘ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍ പുരോഗമനപരവും സുസ്ഥിരവുമായ ഭാവിക്കായി കമ്പനി അതിന്റെ ബിസിനസുകളിലും ഉല്‍പ്പന്ന ശ്രേണിയിലുടനീളം ഉള്ള ഇലക്ട്രിക് മൊബിലിറ്റിയില്‍ വളരെ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും, 2028 ഓടെ രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ ലൈനപ്പ് 6 മോഡലുകളിലായി വിപുലീകരിക്കുമെന്ന്’ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍സു കിം പ്രസ്താവനയില്‍ പറഞ്ഞു.

Also Read: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇ- വിസ നൽകാൻ ആരംഭിച്ച് കുവൈത്ത്

നിലവിലെ ശ്രേണി അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലുകളും പുതിയ വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, 2028 ഓടെ ഇന്ത്യയില്‍ 6 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഏകദേശം 4000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button