ദൗസ: 35 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ജയ്പൂരില്‍ നിന്ന് മാതാപിതാക്കളെ കാണാന്‍, ദൗസയിലെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ബസ് മാര്‍ഗമാണ് യുവതി ജയ്പൂരില്‍ നിന്ന് ദൗസയിലേയ്ക്ക് എത്തിയത്. വീട്ടിലേക്ക് നടക്കുന്നതിനിടെ, പ്രതികളുടെ കാറില്‍ യുവതിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍, പ്രതികള്‍ യുവതിയെ മറ്റൊരു പ്രദേശത്തേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Post Your Comments