KeralaLatest NewsNews

കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരിക്ക് ഭക്ഷ്യ വിഷബാധയേറ്റ് മരണം

തൃശൂര്‍: കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. തൃശൂര്‍ കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്.കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആന്‍സിയ.

Read Also ; ഓപ്പറേഷന്‍ മത്സ്യയിലൂടെ പിടികൂടിയത് 3645.88 കിലോ പഴകിയ മത്സ്യം

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുക്കുകയുണ്ടായി. ഇവര്‍ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍ നിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇതില്‍ ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും നിലവില്‍ ആശുപത്രിയിലില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് ഇത്തരത്തില്‍ വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്നെ ഛര്‍ദിയും തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് 11 മണിയോടെ പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അവശനിലയായിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button