COVID 19Latest NewsNewsIndia

മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് കൂടി ഡി.ജി.സി.ഐ. അനുമതി

 

ന്യൂഡൽഹി: മൂന്ന് കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് കൂടി  ഡി.ജി.സി.ഐ. അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, കാഡിലയുടെ സൈക്കോവ്-ഡി, ബയോളജിക്കൽ-ഇ-ലിമിറ്റഡിന്റെ കോർബെവാക്‌സ് എന്നീ വാക്‌സിനുകൾക്ക് കുട്ടികളിൽ ഉപയോഗിക്കുന്നതിനാണ് ഡി.ജി.സി.ഐ. അടിയന്തിര അനുമതി നൽകിയതെന്ന് ഡ്രഗ്‌സ് കണ്ട്‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിൻ, 6-12 വയസിനിടയിലുള്ളവർക്ക് സൈക്കോവ്-ഡി, 12 ന് മുകളിലുള്ള കുട്ടികൾക്ക് കോർബെവാക്‌സ് എന്നിങ്ങനെയാണ് വാക്‌സിനുകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത് .

കുട്ടികൾക്ക് രോഗബാധയുടെ സാധ്യത കുറവാണെങ്കിലും അവർക്ക് രോഗ വാഹകരാകാൻ സാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button