Devotional

അഗസ്ത്യാഗമനവും ആദിത്യസ്തുതിയും

അഗസ്ത്യാഗമനവും ആദിത്യസ്തുതിയും..

രാമായണത്തിൽ പരമർശിക്കപ്പെടുന്ന നിരവധി മന്ത്രങ്ങളുണ്ട്. അവയിൽ അതീവശക്തിയുള്ള മന്ത്രമാണ് ആദിത്യ ഹൃദയം. യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രം പരാമർശിക്കപ്പെടുന്നത്. രാവണനുമായി യുദ്ധം ചെയ്ത് ക്ഷീണിച്ച് തളർന്ന ശ്രീരാമന്, യുദ്ധത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്ന അഗസ്ത്യമുനി, ശത്രുവിനെ വധിക്കാനായി ഉപദേശിക്കുന്നതാണ് ആദിത്യഹൃദയ മന്ത്രം. അഗസ്ത്യാഗമനത്തിനു ശേഷം മൂന്നു തവണ ശ്രീരാമൻ മന്ത്രം ജപിക്കുകയും, അദ്ദേഹം അഭിമന്ത്രിച്ചയച്ച ബ്രഹ്മാസ്ത്രം, രാവണന്റെ നെഞ്ച് പിളർക്കുകയും ചെയ്തു.

അജ്ഞതയും വിഷാദവും അലസതയുമകറ്റാൻ ഫലപ്രദമായ, അതിശക്തമായ ആദിത്യഹൃദയമന്ത്രം ഇതാണ്

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

shortlink

Post Your Comments


Back to top button