പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിൽ പിഎസ്ജിക്ക് പത്താം ഫ്രഞ്ച് ലീഗ് കിരീടം. ലെന്‍സിനെ സമനിലയില്‍ പിടിച്ചതോടെയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68-ാം മിനിറ്റിലാണ് മെസി പിഎസ്ജിക്ക് ലീഡ് നല്‍കിയത്. നെയ്മറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. എന്നാൽ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 88-ാം മിനിറ്റില്‍ ജീനിലൂടെ ലെന്‍സ് സമനില നേടി.
നാലു മത്സരങ്ങള്‍ ഇനിയും ലീഗില്‍ ബാക്കിയിരിക്കെയാണ് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്റുകളിലൊക്കെ കാലിടറിയ പിഎസ്ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലയണല്‍ മെസിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിനുണ്ട്.
Read Also:- യുവത്വം നില നിര്‍ത്താൻ!
അതേസമയം, ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ പത്താം കിരീടം. പ്രധാന എതിരാളികളായ ബൊറൂസിയ ഡോര്‍ട് മുണ്ടിനെ തോല്‍പ്പിച്ചാണ് ബയേണ്‍, ബുണ്ടസ്ലിഗയിലെ ആധിപത്യം ഉറപ്പിച്ചത്. സീസണിലെ 31-ാം റൗണ്ട് മത്സരത്തില്‍, ഒന്നിനെതിരെ 3 ഗോളിനാണ് ബയേണ്‍ മ്യൂണിക്കിന്റെ ജയം.
Post Your Comments