Latest NewsNewsInternationalGulfOman

ഈദുൽ ഫിത്തർ: പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ. ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ അറിയിച്ചു. മെയ് 5 വ്യാഴാഴ്ച്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിക്കുന്നത്.

Read Also: ജി20 ഉച്ചകോടി: വേദിയായി പരിഗണിക്കുന്നവയിൽ കൊച്ചിയും, നീക്കം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടർന്ന്

ഈദുൽ ഫിത്തർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം മെയ് 8 ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റും കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: പഴംപൊരിയും ഉള്ളിവടയും പേപ്പറിൽ പൊതിഞ്ഞാണോ കഴിക്കുന്നത്? രോഗം വരുത്തി വെയ്ക്കരുത് !

shortlink

Related Articles

Post Your Comments

Related Articles


Back to top button