രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ തന്നെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം ശീലമാക്കിയാല്‍ പല ഗുണങ്ങളാണുള്ളത്. നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്താൻ ഇതിന് കഴിയും.
വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാവെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.
Read Also : ഇനി രാസവളം വേണ്ട: രാജ്യത്ത് പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതികൾ നടപ്പാക്കണമെന്ന് നീതി ആയോഗ് സിഇഒ
ശരീരം വേദനയുള്ളവര്‍ക്ക് നാരങ്ങാവെള്ളം ഉത്തമമാണ്. ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാവെള്ളം നല്ലതാണ്. ചര്‍മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് സഹായിക്കും. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Post Your Comments