
ഇസ്ലാമാബാദ്: റഷ്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ കത്തുകള്‍ കൈമാറിയെന്ന് പാകിസ്ഥാന്‍ വക്താവ് അറിയിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കത്തിലൂടെ ആശയവിനിമയം നടത്തിയതെന്നാണ് വിവരം.
ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം, ഷെഹ്ബാസ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇരുരാജ്യങ്ങളും കത്ത് കൈമാറിയത്.
റഷ്യയും പാകിസഥാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ആഗ്രഹം പുടിന്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് സമാനമായ വികാരങ്ങള്‍ പ്രകടിപ്പിച്ച് ഷെഹ്ബാസ് മറുപടി കത്തെഴുതി. പുതുതായി നിയമിതനായ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് നേരത്തെ, പുടിന്‍ റഷ്യന്‍ എംബസിയുടെ ട്വീറ്റിലൂടെ തന്റെ ആശംസകള്‍ നേര്‍ന്നിരുന്നു.
Post Your Comments