കാബൂൾ: അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. ഭീകര സംഘടനയായ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്.
കൂടാതെ, അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല.
അതേസമയം, വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ ഭീകരാക്രമണം നടന്നു. സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരുക്കേറ്റതായും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു ആക്രമണം നടത്തിയത്.
Post Your Comments