കൊച്ചി: അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും സംഘടിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി (ഐ.എല്‍.ഒ) സഹകരിച്ച് ഏപ്രില്‍ 26, 27 ദിവസങ്ങളില്‍ കാക്കനാട് ഒക്ക്യുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നടത്തുന്നത്. പരിശീലനത്തിന്റെയും കോണ്‍ക്ലേവിന്റെയും ഉദ്ഘാടനം ഏപ്രില്‍ 26ന് രാവിലെ 10 ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിക്കും.
വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സുരക്ഷിതത്വബോധം വളര്‍ത്തുന്നതിനുള്ള ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് ശില്പശാല നടത്തുന്നത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രത്യേക പരിശീലന രീതിയാണ് ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ളത്
Post Your Comments