News

മകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം അസത്യം, ഇതുവരെ ചെയ്തതെല്ലാം സിപിഎമ്മിനു വേണ്ടി: തുറന്നു പറഞ്ഞ് രേഷ്മയുടെ മാതാപിതാക്കൾ

കണ്ണൂർ: ഹരിദാസൻ വധക്കേസിലെ പ്രതിയെന്ന് അറിയാതെയാണ് നിജിൽ ദാസിന് വീട് വാടകയ്ക്കു നൽകിയതെന്ന് വെളിപ്പെടുത്തൽ. മകളെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളിൽനിന്നു വരുന്ന പ്രചാരണം കേട്ടു നടുങ്ങിയിരിക്കുകയാണെന്നും അറസ്റ്റിലായ രേഷ്മയുടെ മാതാപിതാക്കളായ ആണ്ടലൂർകാവ് ശ്രീനന്ദനം വീട്ടിൽ രാജനും ഭാര്യയും ‘മനോരമ ഓൺലൈനി’നോട് വെളിപ്പെടുത്തി. പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയെന്ന പേരിലാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.

തങ്ങൾ പാരമ്പര്യമായി സിപിഎമ്മുകാരാണെന്നും ഇതുവരെ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം പാർട്ടിക്കുവേണ്ടി മാത്രമാണെന്നും പക്ഷേ, അവസാനം ഇങ്ങനെ വന്നല്ലോ എന്നും രേഷ്മയുടെ അമ്മ പറയുന്നു. കൊലക്കേസ് പ്രതിയുമായി രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്ന തരത്തിലാണ് കഥകൾ വരുന്നതെന്നും മകളെപ്പറ്റി പ്രചരിക്കുന്നതെല്ലാം അസത്യങ്ങളാണെന്നും രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു.

സില്‍വര്‍ ലൈന്‍:  പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് ചെയ്യേണ്ടതെന്ന് വി മുരളീധരന്‍

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്തുനിന്നാണ് കൊലപാതകക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവർത്തകനെ കൊന്ന പ്രതി, പാർട്ടിയുടെ ഉരുക്കുകോട്ടയിൽ ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടും മറയ്ക്കാൻ അവർ തന്റെ മകൾക്കെതിരെ ഇപ്പോൾ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു.

രേഷ്മയുടെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നിജിൽദാസിന്റെ ഭാര്യ ദിപിനയെന്നും, ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വീട് വാടകയ്ക്ക് നൽകിയതെന്നും രേഷ്മയുടെ മകൾ പറഞ്ഞു. ദിവസം 1500 രൂപ വാടക എന്ന കരാറിൽ എഗ്രിമെന്റ് തയ്യാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് നിജിൽ ദാസിന് വീട് നൽകിയതെന്ന് രേഷ്മയുടെ അച്ഛൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button