Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി

അബുദാബി: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് അബുദാബിയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കി, ഇപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാൻ: അബ്ദുള്ളക്കുട്ടിയെ സന്ദർശിച്ച് സന്ദീപ്

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായ് പൊതുമേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: ‘പോൺ സിനിമകൾ കലാരൂപങ്ങളാണ്’: വിദ്യാർത്ഥികൾക്കായി പോൺ സിനിമാ പ്രദർശനം ഒരുക്കി കോളേജ്, വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button