കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടി ആറു ലക്ഷം രൂപയാണ് അധികൃതർ പിടിച്ചെടുത്തത്. ട്രെയിനിൽ കുഴൽപ്പണം കടത്താനായിരുന്നു ശ്രമം. മുംബൈ ദാദർ-തിരുനെൽവേലി ട്രെയിനിലെത്തിയ യാത്രക്കാരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശി ജീതാറാം, മഹാരാഷ്ട്ര സ്വദേശി സാഗർ ദോൻഡു എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
Read Also: സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
അതേസമയം, നേരത്തെ കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട നടന്നിരുന്നു. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പോലീസും പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരും ഇവരെ കൂട്ടാനെത്തിയ ഏഴ് പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments