എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാമെന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ, തിന്നാൻ നേരത്ത് ആരോഗ്യമുള്ള പല്ലില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ? പല്ലിന് വൃത്തിയില്ലാത്ത കാരണത്താൽ കൂട്ടത്തിൽ കൂടാതെ തനിച്ചിരിക്കുന്നവരുമുണ്ട്. ചിലർ തേയ്ക്കാഞ്ഞിട്ടായിരിക്കില്ല, എത്ര തേയ്ച്ചാലും വൃത്തിയാകാത്തതാകും കാരണം. മറ്റ് ചിലർക്ക് പല്ല് തേയ്ക്കുമ്പോൾ രക്തം വരുന്നുണ്ടാകും. എന്താണ് കാരണമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? മോണയിൽ നിന്ന് രക്തസ്രാവം വരുന്നത് മൂലം പലർക്കും വൃത്തിയായി പല്ലിനെ സംരക്ഷിക്കാൻ കഴിയാതെ വരുന്നുണ്ടാകാം. മോണയിൽ രക്തസ്രാവം ഉണ്ടാകുന്നത് തെറ്റായ ബ്രഷിംഗ് രീതി മറ്റുഹൽ മോണരോഗം പോലുള്ള ഗുരുതരമായ അവസ്ഥ വരെ പല കാരണങ്ങളുണ്ടാകാം. മോണയിൽ രക്തസ്രാവം ഉണ്ടാകുന്നത് അപകടകരമല്ല, എന്നാൽ, ഈ ലക്ഷണത്തിന് കാരണമാകുന്ന അടിസ്ഥാന അവസ്ഥ പലതായിരിക്കും.
മോണയിൽ രാക്ഷസീയവം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ
* ആവശ്യത്തിന് പല്ല് തേക്കാതിരിക്കുന്നത് (ദിവസത്തിൽ രണ്ട് തവണ പല്ല് തേക്കുക എന്നത് നിർബദ്ധമാണ്).
* വളരെ കഠിനമോ കടുപ്പമോ ആയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്.
* നല്ല രീതിയിൽ പല്ല് ക്ളീൻ ചെയ്യാൻ കഴിയാത്തതും പഴകിയതുമായ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്.
* ആസ്പിരിൻ, ഇബുപ്രോഫെൻ പോലുള്ള ചില മരുന്നുകൾ കഴിക്കുന്നത്.
* ഇതൊന്നുമല്ലെങ്കിൽ, മോണരോഗത്തിന്റെ പ്രാരംഭ ഘട്ടം.
കൃത്യമായ രീതിയിൽ പല്ല് തേക്കേണ്ടത് എങ്ങനെ?
* പല്ല് തേക്കുമ്പോൾ ആദ്യം തണുത്ത വെള്ളത്തിൽ മുഖവും വായയും കഴുകുക.
* ബാക്ടീരിയ കയറാത്ത സ്ഥലത്ത് വേണം ബ്രഷ് വെക്കാൻ. ബ്രഷിന് വൃത്തിയുണ്ടായിരിക്കണം. ഓരോ തവണ ഭക്ഷണത്തിന് ശേഷവും പല്ലുകൾ തേക്കുന്നത് നല്ലതാണ്. ദിവസത്തിൽ രണ്ടുനേരം നിർബന്ധമായും പല്ലു തേച്ചിരിക്കണമെന്നാണ് പഠനങ്ങൾ വരെ പറയുന്നത്.
* രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ് ഉപയോഗിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും.
* സോണിക്ക് ബ്രഷുകള്‍ ഉപയോഗിക്കുക. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.
* മോണകളിലേക്ക് അമർത്തി തേക്കാതിരിക്കുക, അത് രക്തം വരാൻ സാധ്യതയുണ്ട്. ഇത് പല്ലുകളിൽ പുളിപ്പ് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.
മോണയിൽ നിന്ന് രക്തസ്രാവം തടയാൻ ചെയ്യേണ്ടത് എന്തെല്ലാം?
* ഐസ് ഉപയോഗിക്കുക. രക്തസ്രാവം ഉള്ള മോണകളിൽ ഒരു ചെറിയ ഐസ് പാക്ക് അല്ലെങ്കിൽ ഒരു ഐസ് ക്യൂബ് ഇടയ്ക്ക് പിടിക്കുക.
* മൗത്ത് വാഷ് ഉപയോഗിക്കുക.
* ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് ഇടയ്ക്ക് കാവിൽ കൊള്ളുക.
* ചതച്ച മഞ്ഞൾ ഇടയ്ക്ക് മോണകളിൽ വെച്ചുകൊടുക്കുക.
* ആരോഗ്യകരമായ ബ്രഷ് ഉപയോഗിക്കുക.
Post Your Comments