പെരുമ്പാവൂര്‍: ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പില്‍ വീട്ടില്‍ നൗഷര്‍ എന്നു വിളിക്കുന്ന നൗഷാദിനെയാണ് (41) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
ടാങ്കര്‍ ലോറിയുടെ പ്രത്യേക അറകളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 250 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഡ്രൈവര്‍ സെല്‍വകുമാറിനെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് പിടിയിലായത്.
Read Also : കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു
നൗഷാദിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഇതിനുവേണ്ട പണം മുടക്കിയത് ഇയാളാണെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments