
മുംബൈ: ശ്രീലങ്കൻ യുവ പേസർ മതീഷ പതിരന ചെന്നൈ സൂപ്പർ കിംഗ്സിൽ. പരിക്കേറ്റ് പുറത്തായ ന്യൂസിലൻഡ് സൂപ്പർ പേസർ ആദം മിൽനെക്ക് പകരക്കാരനായാണ് ശ്രീലങ്കൻ താരത്തെ ചെന്നൈ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മതീഷയെ ചെന്നൈ ടീമിലെത്തിച്ചത്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സ് റിസർവ് നിരയിൽ ഉൾപ്പെട്ടിരുന്നു.
2020, 22 അണ്ടർ 19 ലോകകപ്പുകളിൽ ശ്രീലങ്കക്കായി കളിച്ച താരം സ്ലോഗ് ഓവറുകളിലടക്കം മികച്ച രീതിയിൽ പന്തെറിയുന്ന താരമാണ്. മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ ബൗളിംഗ് ആക്ഷനാണ് പതിരനയ്ക്കുള്ളത്. അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.
156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പ്രിട്ടോറിയസിനെ ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചു.
Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ
എന്നാല്‍, രണ്ടാം പന്തില്‍ ഡ്വയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്ട്രൈക്ക് ധോണിക്ക് കൈമാറി. മൂന്നാം പന്തില്‍ സിക്സും, നാലാം പന്തില്‍ ബൗണ്ടറിയും, അഞ്ചാം പന്തില്‍ രണ്ട് റണ്‍സും ധോണി അടിച്ചെടുത്തു. ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. അവസാന പന്ത് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി. 13 പന്തില്‍ 28 റണ്‍സുമായി ധോണിയും ഒരു റണ്ണോടെ ഡ്വയിന്‍ ബ്രാവോയും പുറത്താകാതെ നിന്നു.
Post Your Comments