Latest NewsKeralaNews

നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക്

വിദേശകാര്യ മന്ത്രിയുടെയും വി മുരളീധരന്റെയും നേതൃത്വത്തില്‍ യോഗം

ന്യൂഡല്‍ഹി: വധശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ ജയിലിൽ കിടക്കുന്നത്. നിമിഷയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സഹമന്ത്രി വി മുരളീധരന്റെയും നേതൃത്വത്തില്‍ യോഗം ചേരുകയും ദയാധനത്തിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി എംബസിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

read also: മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്

സുഹൃത്ത് തലാലിനെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദ്ധാനവുമായി എത്തിയ തലാൽ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നിമിഷ പ്രിയ പറഞ്ഞു.

ദയാധനത്തെപ്പറ്റി ച‌ര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button