മുംബൈ: സെഞ്ച്വറിയില്ലാതെ 100 മത്സരങ്ങൾ പിന്നിട്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഐപിഎല്‍ ഉൾപ്പെടെ മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെക്കാൻ കഴിഞ്ഞ 100 മത്സരങ്ങൾക്കിടയിൽ ഇന്ത്യൻ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ, കുറച്ചുനാൾ കോഹ്ലി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് താരത്തിന്‍റെ മുന്നോട്ടുള്ള കരിയറിന് നല്ലതായിരിക്കുമെന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകൻ രവി ശാസ്ത്രി പറയുന്നത്.
‘ഒന്നോ രണ്ടോ മാസത്തേക്ക് ക്രിക്കറ്റിൽ നിന്നും ബയോ-ബബിളിന്‍റെ സമ്മർദ്ദത്തിൽ നിന്നും വിട്ടുനിൽക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. മാനസിക കരുത്ത് ആർജിച്ച് തിരിച്ചുവരുക. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കരുത്തനായ കോഹ്ലിയെ തിരിച്ചുകിട്ടും’ രവി ശാസ്ത്രി പറയുന്നു.
Read Also:- മുഖക്കുരു അകറ്റാൻ വെളുത്തുള്ളി
2019 നവംബർ 22ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നാണ് അവസാന സെഞ്ച്വറി പിറന്നത്. പിന്നീടങ്ങോട്ട് 17 ടെസ്റ്റ് മത്സരങ്ങളും 21 ഏകദിനവും 25 ടി20യും 37 ഐപിഎല്‍ മത്സരങ്ങളും കോഹ്ലി കളിച്ചു. പക്ഷെ, ഒരു സെഞ്ച്വറി ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായില്ല. ഐപിഎല്ലിൽ ഈ സീസണിൽ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും കോഹ്ലിക്ക് തിളങ്ങാനാകുന്നില്ല. 7 മത്സരങ്ങളിൽ നിന്ന് 19.83 ശരാശരിയില്‍ 119 റൺസ് മാത്രമാണ് കോഹ്ലിയുടെ സമ്പാദ്യം.
Post Your Comments