Latest NewsKerala

കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ: യുവ കർഷകൻ ആത്മഹത്യ ചെയ്തത് കൃഷിനാശത്തിൽ ഉണ്ടായ കടബാധ്യത മൂലം

വയനാട്: മാനന്തവാടിയില്‍ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും, സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button