തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലായിരുന്നു ഇഫ്താർ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്ന് വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, കെ.എൻ ബാലഗോപാൽ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ മാസ്റ്റർ, പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഹാരി തങ്ങൾ, പി.കെ. സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ് തോമസ് മാർ യൂസേബിയോസ്, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, ബിഷപ് ക്രിസ്തുദാസ്, എ. സെയ്ഫുദ്ദീൻ ഹാജി, വടക്കോട്ട് മോയിൻകുട്ടി ഫൈസി, മോയിൻകുട്ടി മാസ്റ്റർ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ടി.പി. അബ്ദുല്ലകോയ മദിനി, ഡോ. ഹുസൈൻ മടവൂർ, ടി.കെ. അഷ്‌റഫ്്, ഡോ. നഫീസ്, ഡോ. ഐ.പി. അബ്ദുൽ സലാം, എൻ.എം. അബ്ദുൾ ജലീൽ, കടവനാട് മുഹമ്മദ്, ഡോ. ഇ. മുഹമ്മദ് ഷെരീഫ്, അഹമ്മദ് കുഞ്ഞു, കെ.എം. ഹാരിസ്, കരമന ബയാർ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസന്റ്, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments